Blogger Widgets

നാടെങ്ങും ശിഹാബ് തങ്ങളുടെ അനുസ്മരണം സംഘടിപ്പിച്ചു

ത്രിക്കരിപ്പൂര്‍: മുസ്ലിം കേരളത്തിന്റെ ആത്മീയ നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്പാടിന്റെ ഒന്നാം ചരമദിനമായ ആഗസ്റ്റ് ഒന്നിന് നാടെങ്ങും അനുസ്മരണം സംഘടിപ്പിച്ചു. ഉടുമ്പുന്തല മദ്രസയില് നടന്ന ചടങ്ങില് സദര് മുഅല്ലിം മൂസ്സക്കുട്ടി സുല്ഫി, ഖത്തീബ് മുഹമ്മദ് ദാരിമി തുടങ്ങിയവര് പ്രാര്ത്ഥനക്ക് നേത്രത്വമേകി. ശാഖാ യൂത്ത് ലീഗ് സെക്രട്ടരി ഏ.ജി.അഷ്റഫ്. ഫള്ലുല് ആബിദ്, റിയാസ് .വി.കെ.പി. തുടങ്ങിയവര് നേത്രത്വമേകി. ചടങ്ങില് യൂത്ത് ലീഗ് പ്രവര്ത്തകര് ചീരണി വിതരണം ചെയ്തു. പുനത്തില് ഗ്രീന്സ്റ്റാര് ക്ലബ്ബ് വക ബദര് മസ്ജിദില് അസര് നമസ്ക്കാരനന്തരം യാസീന് ഓതി ദുആ ചടങ്ങ് സംഘടിപ്പിച്ചു.ഫിറോസ് മൊലവി, ജാബിര് മൊലവി, ജമാല് മൊലവി തുടങ്ങിയവര് നേത്രത്വമേകി, വാര്ഡ് മെമ്പര് വി.ടി.ശാഹുല് ഹമീദ്, യൂത്ത് ലീഗ് പന്ജായത്ത് ട്രഷറര് ഏ.ജി.അഷ്റഫ്, പി.സി.ജാബിര്, ടി.സി.കുഞ്ഞിമൊയ്തീന് ഹാജി, കെ.പി.അമീര്. ഏം.ബി.നസ്റുദ്ധീന്, എം.സുബൈര്, കെ.ഫൈസല്, വി.നസീര്. കെ.പി.ഷൊഖത്ത്, എന്നിവര് പങ്കെടുത്തു.ചീരണി വിതരണവും നടത്തി.

ദുബൈ: വിദേശികൾക്ക്‌ രാജ്യത്തേക്കു വരുന്നതിനുള്ള വിസകൾ എസ്‌ എം എസ്‌, ഇ മെയിൽ മാർഗ്ഗം നൽകുന്ന എം വിസ സംവിധാനം ഈ മാസം 19 മുതൽ നിലവിൽ വരും. ദുബൈ നാച്വറലൈസേഷൻ ആൻഡ്‌ റസിഡൻസി ഡിപ്പാർട്ട്മെന്റും (ഡി എൻ ആർ ഡി) ദുബൈ ഗവണ്‍മെന്റിന്റെ ബജറ്റ്‌ വിമാനമായ ഫ്‌ളൈ ദുബൈയും സഹകരിച്ചാണ്‌ രാജ്യത്താദ്യമായി ഇലക്‌ട്രോണിക്‌ സംവിധാനം പ്രയോഗവത്‌കരിക്കുന്നത്‌. പരിശോധനയുടെ ഭാഗമായി എം വിസയിൽ രാജ്യത്തേക്കു വരുന്നവരിൽ നിന്നും ഫ്‌ളൈ ദുബൈ സേവനനിരക്കുകൾ ഈടാക്കില്ല. വിസ ലഭിക്കുന്നതിനെടുക്കുന്ന കാലതാമസം ഒഴിവാക്കി ഇലക്‌ട്രോണിക്‌ സംവിധാനങ്ങളിലൂടെ (എസ്‌ എം എസ്‌, ഇ മെയിൽ‍) വിസ അയച്ചു കൊടുക്കുകയും അതുപയോഗിച്ചു തന്ന രാജ്യത്തേക്കു വരികയും ചെയ്യാവന്ന സംവിധാനമാണ്‌ നിലവിൽ വരുന്നത്‌. ഫ്‌ളൈ ദുബൈയുമായി ചേർന്ന്‌ നടപ്പിലാക്കുന്ന പദ്ധതി മൂന്നുമാ സത്തെ പരിശോധനക്കു ശേഷ മേ പൂർണാർത്ഥത്തിൽ നടപ്പിലാക്കൂ. വിസ നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ്‌ ഫ്‌ളൈ ദുബൈയുമായി ചേർന്ന്‌ എം വിസ പ്രയോഗത്തിൽ കൊണ്ടു വരുന്നതെന്ന്‌ ഡി എൻ ആർ ഡി ഡയറക്‌ടർ ജനറൽ മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മര്‍റി പറഞ്ഞു. ഏറ്റവും പുതിയ ഇലക്‌ട്രോണിക്‌ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനാണ്‌ തങ്ങൾ ശ്രമിച്ചു വരുന്നതെന്ന്‌ അൽ മര്‍റി പറഞ്ഞു. വേഗത്തിലും ലളിതമായും സേവനം നൽകാനാണ്‌ ശ്രമിക്കുന്നത്‌. എം വിസ സംവിധാനം അനുസരിച്ച്‌ വിസ രേഖകൾ അപേക്ഷകന്‌ വളരെ എളുപ്പത്തിൽ ലഭിക്കുന്നു. വിദേശത്തുള്ളവർക്കാണ്‌ എം വിസയുടെ സേവനം കൂടുതൽ പ്രയോജനകരമാകുക. എം വിസ അനുവദിച്ച ഉടൻ ഉപഭോക്താക്കളെ എസ്‌ എം എസ്‌, ഇ മെയിൽ മുഖേന അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശത്തുള്ള ട്രാവല്‍ ഏജന്‍ സികളിലൂടെ എം വിസ പരിചയപ്പെടുത്തുന്നതില്‍ ഫ്‌ളൈദുബൈയും ഡി എൻ ആർ ഡിയും ഒരുമിച്ചു പ്രവര്‍ത്തിക്കും. പുതിയ സേവനം വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ തങ്ങൾ ഡി എൻ ആർ ഡിയുമായി സഹകരിക്കുന്നതെന്ന്‌ ഫ്‌ളൈ ദുബൈ സി ഇ ഒ ഗൈത്ത്‌ അൽ ഗൈത്ത്‌ പറഞ്ഞു. ചെലവും സമയവും അസ്വസ്ഥതതകളുമെല്ലാം കുറക്കുന്ന പുതിയ രീതി വ്യപകമായി സ്വീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഡി എൻ ആർ ഡി ഓഫീസുകളിൽ നേരിട്ടെത്തിയോ ഓണ്‍ലൈൻ മുഖേനയോ വിസക്ക്‌ അപേക്ഷിക്കുന്നവർക്ക്‌ എസ്‌ എം എസ്‌, ഇ മെയിൽ മുഖേന രാജ്യത്തേക്കു പ്രവേശിക്കുന്നതിനുള്ള എന്‍ട്രി വിസ അനുവദിക്കും. ഡി എൻ ആർ ഡിയുടെ ഇലക്‌ട്രോണിക്‌ ലോഗോ ഉൾപ്പെടുത്തി അയക്കുന്ന എസ്‌ എം എസ്‌, ഇ മെയിൽ രേഖകൾ എയർപോർട്ടിൽ കാണിച്ചാൽ മതിയാകും. സന്ദേശത്തിൽ ഉൾപ്പെട്ടിട്ടുള്ള ബാർകോഡ്‌ സ്‌കാൻ ചെയ്‌താണ്‌ വിസ അനുവദിച്ച യഥാർത്ഥ ആൾ തന്നെയാണോ വരുന്നതെന്ന്‌ ഉദ്യോഗസ്ഥർ വിലയിരുത്തുക.

Featured Posts

Featured Posts